Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , , , » മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി സിദ്ധീഖ് ബുഖാരിക്കുള്ള അനുമോദനം ശ്രദ്ധേയമായി

മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി സിദ്ധീഖ് ബുഖാരിക്കുള്ള അനുമോദനം ശ്രദ്ധേയമായി

Written By Muhimmath News on Monday, 26 February 2018 | 18:03


പുത്തിഗെഅലിഗഢ് മുസ് ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എ മലയാളത്തില്‍ ഒന്നാം സ്ഥാനം നേടിയ മുഹിമ്മാത്ത് അഗതി മന്ദിരത്തിലെ അന്തേവാസിയും മുഹിമ്മാത്ത് ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പള്ളപ്പാടി സിദ്ധീഖ് ബുഖാരിക്ക് മുഹിമ്മാത്ത് പുരസ്‌കാരം നല്‍കി അനുമോദിച്ചു.

സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍ , മൂസ സഖാഫി കളത്തുര്‍, അബ്ദുറഹ്മാന്‍ അഹസനി തുടങ്ങിയവര്‍ സംബന്ധിച്ചു

അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ച സ്ഥാപന മുറ്റത്തെ അനുമോദനം ആദരവോടെ കാണുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ഇത് പ്രചോദനമായി ഉള്‍ക്കൊള്ളണമെന്നും നന്ദി പ്രഭാഷണം നടത്തി സിദ്ധീഖ് ബുഖാരി പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved