Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























റാഞ്ചി: ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഐഎസി (ഇസ്ലാമിക് സ്‌റ്റേറ്റ്)ന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ആരോപിച്ചാണ് നിരോധനം. ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വച്ച നിര്‍ദ്ദേശത്തിന് നിയമ വകുപ്പിന്റെ പിന്തുണയുമായപ്പോഴാണ് ഈ തീരുമാനമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സംസ്ഥാനത്തെ പ്രത്യേക ക്രിമിനല്‍ നിയമ പ്രകാരമാണ് നടപടി. സംസ്ഥാനത്തെ പാക്കൂര്‍ ജില്ലയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം വളരെ ശക്തമാണ്.പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ രഹസ്യമായി സിറിയയിലേക്ക് കടന്നിട്ടുള്ളതായും ഇസ്ലാമിക് സ്‌റ്റേറ്റിനു വേണ്ടി പ്രവര്‍ത്തിക്കുന്നതായും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്തിയെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം ഈ അന്യായ നടപടിക്കെതിരേ നിയമ നടപടികളുമായി മുന്നോട്ടുപോവുമെന്ന് സംഘടനയുടെ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply