Latest News :
...
Home » , » കൂരിപ്പുഴക്കെതിരെയുള്ള ആര്‍ എസ് എസ് ആക്രമണം സാസ്‌കാരിക കേരളത്തിനോടുള്ള വെല്ലുവിളി -എന്‍ വൈ എല്‍

കൂരിപ്പുഴക്കെതിരെയുള്ള ആര്‍ എസ് എസ് ആക്രമണം സാസ്‌കാരിക കേരളത്തിനോടുള്ള വെല്ലുവിളി -എന്‍ വൈ എല്‍

Written By Muhimmath News on Wednesday, 7 February 2018 | 11:41

കാസര്‍കോട്: കവി കൂരിപ്പുഴ ശ്രീകുമാറിനെതിരെ ആര്‍ എസ് എസ്  നടത്തിയ ആക്രമണം സാംസ്‌കാരിക കേരളത്തിന്റെ മുഖത്തുഏറ്റ അടിയാണന്നു നാഷണല്‍ യൂത്ത് ലീഗ് കാസര്‍ഗോഡ് ജില്ലാകമ്മിറ്റി അഭിപ്രായപെട്ടു.

കേരളത്തെ താറടിക്കാനും സഹിഷ്ണുതാ പരമ്പര്യത്തെ അവമതിക്കാനുമുള്ള  ഇത്തരം അക്രമങ്ങളെ കേരളം ഒറ്റമനസ്സായി ചേര്‍ത്തു തോല്പിക്കണം ഫാസിസ്റ്റുവിരുദ്ധ എഴുത്തുകാരോടും സാംസ്‌കാരിക പ്രവര്‍ത്തകരോടും സംഗപരിവാറിനുള്ള അസഹിഷ്ണുതയുടെ തുടര്‍ച്ചയാണ്  ഈ ആക്രമണം .
ആക്രമികള്‍ക്കെതിരെ ശക്തമായ നടപടിവേണമെന്നു നാഷണല്‍ യൂത്ത് ലീഗ് ഭാരവാഹികള്‍ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടു. എന്‍ വൈ എല്‍  ജില്ലാ പ്രസിഡന്റ്  അഡ്വ: ഷെയ്ക് ഹനീഫയുടെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്‌രി പടുപ്പ് ഉല്‍ഘടനം ചെയ്തു . റാഷിദ് ബേക്കല്‍, അന്‍വര്‍ മാങ്ങാടന്‍, ജില്ലാ സെക്ടറിമാരായ സിദിഖ് ചെങ്കള, ഇ എല്‍ നാസര്‍ കുളിയങ്കാല്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു അബൂബക്കര്‍ പൂച്ചക്കാട് സ്വാഗതവും ജില്ല ട്രഷര്‍ പി എച്  ഹനീഫ് ഹദ്ദാദ് നഗര്‍  നന്ദിയും പറഞ്ഞു 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved