Latest News :
...
Home » » നീര്‍ച്ചാലില്‍ ബൈക്കില്‍ പോവുകയായിരുന്നവര്‍ തമ്മില്‍ കത്തിക്കുത്ത്; മൂന്ന് പേര്‍ക്ക് പരിക്ക്

നീര്‍ച്ചാലില്‍ ബൈക്കില്‍ പോവുകയായിരുന്നവര്‍ തമ്മില്‍ കത്തിക്കുത്ത്; മൂന്ന് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Tuesday, 20 February 2018 | 17:05


ബദിയടുക്ക: ബൈക്കില്‍ പോവുകയായിരുന്നവര്‍ തമ്മില്‍ തര്‍ക്കവും കത്തിക്കുത്തും.
കുത്തേറ്റ് മൂന്ന് പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നീര്‍ച്ചാല്‍ പുതുക്കോളിയിലെ സതീശന്‍ (43), കൊല്ലങ്കാനയിലെ ഗണേശ (33) എന്നിവരെ കുമ്പള സഹകരണാസ്പത്രിയിലും മുന്‍ പഞ്ചായത്ത് മെമ്പര്‍ മാന്യയിലെ മഞ്ജുനാഥ(40)യെ കിംസ് ആസ്പത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചക്ക്പന്ത്രണ്ടര മണിക്ക് നീര്‍ച്ചാല്‍ ടൗണില്‍ വെച്ചാണ് സംഭവം. 

ബൈക്കില്‍ പോവുകയായിരുന്ന സതീശനും ഗണേശനും മറ്റൊരു ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന മഞ്ജുനാഥയുമായി തര്‍ക്കത്തിലാവുകയും പരസ്പരം അക്രമിക്കുകയുമായിരുന്നുവത്രെ. സംഭവത്തെക്കുറിച്ച് ബദിയടുക്ക പൊലീസ് അന്വേഷിച്ച് വരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved