Latest News :
...
Home » , » ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വത്ത് സ്റ്റോപ്പ് അനുവദിച്ചു

ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വത്ത് സ്റ്റോപ്പ് അനുവദിച്ചു

Written By Muhimmath News on Friday, 23 February 2018 | 18:35


നീലേശ്വരം: മംഗലാപുരം കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് (2260922610) നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചു. റെയില്‍വേ മന്ത്രി സുരേഷ്‌ഗോപി എംപി അറിയിച്ചതാണ് ഇക്കാര്യം. ട്രെയിന്‍ നിര്‍ത്തുന്ന തിയതി റെയില്‍വേ പിന്നീട് പ്രഖ്യാപിക്കും. നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനായി രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 1987-88 എസ്. എസ്. എല്‍.സി. ബാച്ചിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനകീയ കൂട്ടായ്മ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി വിഷയത്തില്‍ ഇടപെട്ടത്. ജനകീയ കൂട്ടായ്മയുടെ ശ്രമഫലമായി ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് കഴിഞ്ഞമാസം സ്റ്റോപ്പ് അനുവദിച്ചിരുന്നു.

നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ 5 ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്ന് സുരേഷ് ഗോപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ മൂന്നെണ്ണം സ്ത്രീ സൗഹൃദമായിരിക്കും. ഇവയുടെ നിര്‍മാണ ഉദ്ഘാടനത്തിനായി അദ്ദേഹം അടുത്ത് തന്നെ നീലേശ്വരത്ത് എത്തും. ജനകീയ കൂട്ടായ്മയുടെ ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന, ബാച്ച് അംഗവും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഡയറക്ടറുമായ പി.മനോജ്കുമാറിനെ സുരേഷ്‌ഗോപി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 

കോയമ്പത്തൂരിലേക്കുള്ള (22609) ഇന്റര്‍സിറ്റി പകല്‍ 11.45 നാണ് മംഗലാപുരത്തു നിന്ന് പുറപ്പെടുന്നത്. 12.24ന് കാസര്‍കോട്ടും 12.44ന് കാഞ്ഞങ്ങാട്ടും എത്തും. അടുത്ത സ്റ്റോപ്പ് 1.04 ന് പയ്യന്നൂര്‍ ആണ്. 12.50 ഓടെയാണ് ട്രെയിന്‍ നീലേശ്വരത്ത് എത്തുക.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved