Latest News :
...
Home » » കെ.കെ.പുറം റോഡിന്റെ ശോചനീയാവസ്ഥ: നാഷണല്‍ യൂത്ത്‌ലീഗ് നിവേദനം നല്‍കി

കെ.കെ.പുറം റോഡിന്റെ ശോചനീയാവസ്ഥ: നാഷണല്‍ യൂത്ത്‌ലീഗ് നിവേദനം നല്‍കി

Written By Muhimmath News on Saturday, 3 February 2018 | 10:18

കാവുഗോളി ചൗക്കി: മൊഗ്രാള്‍ പുത്തൂര്‍ പഞ്ചായത്തിലെ 12 വാര്‍ഡ് കെ.കെ.പുറം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട മൊഗ്രാള്‍പുത്തൂര്‍ പഞ്ചായത്തിന് നാഷണല്‍ യൂത്ത്‌ലീഗ് മൊഗ്രാള്‍പുത്തൂര്‍  പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കി.

വികലാംഗരടക്കം നൂറുക്കണക്കിന് ആളുകള്‍ താമസ്സിക്കുന്ന പ്രസ്തുത  പ്രദേശത്തെ റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുകയാണ്. ഈ മേഖലയേ അവഗണിക്കുന്നു എന്ന പരാതി ഉയര്‍ന്നു വരുന്നു. വാര്‍ഡ് മെമ്പറെ നിരന്തരമായി പ്രസ്തുത കാര്യങ്ങള്‍ അറിയിചെങ്കിലും പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.  ഹൈവേ  റോഡില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പ്രസ്തുത പ്രദേശത്തിന്റെ റോഡ് ഗതാഗത യോഗ്യമാക്കാന്‍ വേണ്ട നടപടി സ്വികരിക്കണമെന്നും  അല്ലാത്തപക്ഷം പ്രസ്തുത പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിച്ച് സമര പരിപാടികള്‍ നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും പഞ്ചായത്തിന്  അറിയിച്ചു.

നാഷണല്‍  യൂത്ത് ലീഗ് മൊഗ്രള്‍ പുത്തൂര്‍ പഞ്ചായത്ത്  പ്രസിഡന്റ്  സാദിക്ക് കടപ്പുറം, സെക്രട്ടറി  നൗഷാദ് ബളളീര്‍, ട്രഷറര്‍ സത്താര്‍ ചെരങ്കൈ, ചൗക്കി ശാഖ കമ്മിറ്റി  അംഗം  ആരിഫ് ബിന്ദാസ്, അമ്മി സാറ, സമദ് കെ.കെ.പുറം, അഷ്‌റഫ് ചൗക്കി, ഫായിസ്  ബ്ലാര്‍ക്കോട്, എന്നിവര്‍  സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved