Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: സ്വകാര്യ ബസ്സുകള്‍ ദിവസങ്ങളായി തുടരുന്ന സമരം പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ ഇടപെട്ട് ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി ഉണ്ടാക്കണമെന്നും സമരം ഒത്തുതീര്‍പ്പാക്കണമെന്നും നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബസ്സുടമകളും സര്‍ക്കാരും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണ്.


ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങളുടെ ദുരിതം കാണാന്‍ ആരും തയ്യാറാകുന്നില്ല. വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിക്കിടക്കുന്നു. ആയതിനാല്‍ എത്രയും പെട്ടെന്ന് ബസ്‌സമരത്തിന് പരിഹാരമുണ്ടാക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.



നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ: ഷെയ്ക് ഹനീഫ് അധ്യക്ഷത വഹിച്ചു. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്‌രി പടുപ്പ് ഉദ്ഘാടനം ചെയ്തു. എന്‍.വൈ.എല്‍ നേതാക്കളായ റാഷിദ് ബേക്കല്‍, അന്‍വര്‍ മാങ്ങാടന്‍, അബൂബക്കര്‍ പൂച്ചക്കാട്, വി.എന്‍.പി. ഫൈസല്‍ പ്രസംഗിച്ചു. സിദ്ദീഖ് ചെങ്കള സ്വാഗതവും നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ ഹനീഫ് പി.എച്ച് ഹദ്ദാദ് നഗര്‍ നന്ദിയും പറഞ്ഞു.
Leave A Reply