Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , » കര്‍ഷകന്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

കര്‍ഷകന്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

Written By Muhimmath News on Thursday, 1 February 2018 | 18:04


മുള്ളേരിയ: രാവിലെ വീട്ടില്‍ നിന്നിറങ്ങിയ കര്‍ഷകനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടങ്കുഴിയിലെ വിശ്വംഭര(55)നാണ് ബുധനാഴ്ച രാവിലെ വീട്ടിനടുത്തെ സ്വന്തം റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ വീട്ടില്‍ നിന്നും തോട്ടത്തിലേക്ക് ഇറങ്ങിയതായിരുന്നു. ഉച്ചയ്ക്ക് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവരുന്നതിനിടെയാണ് തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ വിശ്വംഭരന്‍ എട്ട് വര്‍ഷം മുമ്പാണ് കൊട്ടംകുഴിയിലേക്ക് എത്തിയത്. ദേലംപാടിയിലും താമസിച്ചിരുന്നു.

ഭാര്യ: രാധ. മക്കള്‍: സുബിന്‍, സുമി(വനിതാ കോണ്‍സ്റ്റബിള്‍, ബേഡകം പോലീസ് സ്റ്റേഷന്‍). മരുമകന്‍: പത്മനാഭന്‍. സഹോദരങ്ങള്‍: മിനി, ശാരദ, തങ്കമണി, രവി, കുഞ്ഞിരാമന്‍, ചന്ദ്രന്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved