Latest News :
Home » , , » കോളേജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

കോളേജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Written By Muhimmath News on Friday, 2 February 2018 | 16:58


ബദിയടുക്ക: സഹപാഠികളോട് സംസാരിച്ച് കൊണ്ടിരിക്കെ കോളേജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. പെര്‍ളയിലെ ഗുരുകുല പ്രിന്റേഴ്‌സ് ഉടമ രാജാറാം-രാധിക ദമ്പതികളുടെ മകളും മംഗളൂരു ശ്രീനിവാസ കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ അപൂര്‍വ്വ(19) ആണ് മരിച്ചത്.


വ്യാഴാഴ്ച ഉച്ചയ്ക്ക് ഉച്ചക്ക് കോളേജില്‍ സഹപാഠികളോട് സംസാരിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നുവത്രെ. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അളകയാണ് ഏക സഹോദരി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved