Latest News :
...
Home » , , » ടിപ്പര്‍ ലോറിയിടിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരിച്ചു.

ടിപ്പര്‍ ലോറിയിടിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരിച്ചു.

Written By Muhimmath News on Friday, 23 February 2018 | 16:58


ബോവിക്കാനം: ബാവിക്കര നുസ്രത്ത് നഗറിലെ പരേതനായ ബി.കെ.അബ്ദുല്ലയുടെ മകന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഖാലിദ് (37) വാഹനമിടിച്ച് മരണപ്പെട്ടു .ദേളിയിലെ ഭാര്യവീട്ടില്‍നിന്നു ജോലി സ്ഥലത്തേക്ക് എത്തിച്ചേരാനായി ചെര്‍ക്കള അല്ലാമ ഇഖ്ബാല്‍നഗറില്‍ ബസിറങ്ങി റോഡ് മുറിച്ച് കടക്കവെയാണ് ബദിയടുക്ക ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വന്ന കെ എല്‍ 60 6730 നമ്പര്‍ ടിപ്പര്‍ ലോറിയിടിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെമരണപ്പെടുകയുമായിരുന്നു. 

ആസ്യയാണ് മാതാവ്. മുഹമ്മദ്, അബ്ദുള്‍ഖാദര്‍ ഹാരിഫ് ,ബദ്‌റുദ്ധീന്‍, സിദ്ധീഖ്, പരേതനായ ശാഫി, ജുവൈരിയ, മിസ്രിയ സഹോദരങ്ങളാണ്. റാബിയയാണ് ഭാര്യ. ആയിഷത്ത് ഷിഫാന ഏക മകളാണ്.
കാസര്‍കോട് താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബാവിക്കര ജമാ അത്ത് പള്ളിയില്‍ ഖബറടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved