Latest News :
...
Home » , » കോട്ടക്കുന്ന് അബ്ദുല്‍ റഹീം മുസ്‌ലിയാരുടെ ഭാര്യ ആയിശ നിര്യാതയായി

കോട്ടക്കുന്ന് അബ്ദുല്‍ റഹീം മുസ്‌ലിയാരുടെ ഭാര്യ ആയിശ നിര്യാതയായി

Written By Muhimmath News on Saturday, 17 February 2018 | 19:24


മൊഗ്രാല്‍: പ്രഗത്ഭ പണ്ഡിതനും പ്രഭാഷകനുമായിരുന്ന മര്‍ഹൂം കോട്ടക്കുന്ന് അബ്ദുല്‍ റഹീം മുസ്‌ലിയാരുടെ ഭാര്യ ആയിശ (79)നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് മൊഗ്രാലിലെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം


മക്കള്‍: മുഹമ്മദ്, മഹമൂദ് സഅദി, ശൗക്കത്തലി, ഫാത്തിമ, റാബിയത്തുല്‍ അദബിയ്യ, ഖൗലത്ത്, നഫിസത്തുല്‍ മിസ് രിയ, എന്നിവര്‍ മക്കളും എം പി മുഹമ്മദ് ബംബ്രാണ, അബ്ദുള്ള ദാരിമി മുട്ടം, മൊയ്തീന്‍ ബംബ്രാണ, മുഹമ്മദ് ശരീഫ് എന്നിവര്‍ ജാമാതാക്കളുമാണ്.

പരേതയുടെ നിര്യാണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍, കല്ലക്കട്ട പൂക്കുഞ്ഞി തങ്ങള്‍, പി എസ് ആറ്റക്കോയ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എന്നിവര്‍ അനുശോചിച്ചു.

മുഹിമ്മാത്ത് പ്രവര്‍ത്തകരായ അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബ്ബാസ് സഖാഫി മലപ്പുറം, അബ്ദുല്‍ അസീസ് ഹിമമി, സഫുവാന്‍ ഹിമമി, ഖലീല്‍ അഹ്‌സനി, മുഹമ്മദ് മുസ് ലിയാര്‍ തുടങ്ങയവര്‍ പരേതയുടെ വസതി സന്ദര്‍ശിച്ചു. മയ്യത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved