Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » » എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

Written By Muhimmath News on Tuesday, 13 February 2018 | 18:35



ബന്തടുക്ക: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. ബന്തടുക്ക നിവാസിയും മജീര്‍പ്പള്ള കോളിയൂരില്‍ താമസക്കാരുമായ റോയ്-ജൂലി ദമ്പതികളുടെ മകന്‍ ജോയലാ(19)ണ് മംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചത്. മംഗളൂരു ശ്രീദേവ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയാണ്.
കോളേജിനടുത്ത് താമസിച്ചു പഠിക്കുകയായിരുന്നു.


താമസസ്ഥലത്തു വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു രാവിലെ വൊര്‍ക്കാടിയിലെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു. ജോയസ്, ജ്യോതി സഹോദരങ്ങളാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved