Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » വീട്ടമ്മയുടെ മൃതദേഹം കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

വീട്ടമ്മയുടെ മൃതദേഹം കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Written By Muhimmath News on Thursday, 15 February 2018 | 17:12



പയ്യന്നൂര്‍: വീട്ടമ്മയുടെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ കൊഴുമ്മലിലെ ഭാസ്‌കരന്റെ ഭാര്യ കുഞ്ഞിപുരയില്‍ ഭാര്‍ഗവി ( 62 ) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ഭാര്‍ഗവി യെ കാണാനില്ലായിരുന്നു. അന്വേഷിക്കുന്നതിനിടയിലാണ് വീട്ടിനകത്തെ കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നു.



വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


പരേതനായ കുഞ്ഞിക്കണ്ണന്‍-കുഞ്ഞാതി ദമ്പതികളുടെ മകളാണ്. നോബിന്‍, നോഷി എന്നിവര്‍ മക്കളും ഷമല്‍, സുബിന എന്നിവര്‍ മരുമക്കളുമാണ്. നാരായണന്‍, ജനാര്‍ദ്ദനന്‍, സുരേന്ദ്രന്‍, പരേതനായ മുരളീധരന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved