Latest News :
...
Home » , » കാറുകള്‍ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കാറുകള്‍ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

Written By Muhimmath News on Wednesday, 14 February 2018 | 17:47


കുമ്പള: കാറുകള്‍ കൂട്ടിയിടിച്ച് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവത്തൂര്‍ സ്വദേശി മരിച്ചു. ചെറുവത്തൂര്‍ പൊന്മാലത്തെ ടി.വി രാമകൃഷ്ണന്‍ (67) ആണ് മരിച്ചത്.

ഈ മാസം 2ന് ആരിക്കാടി ദേശീയ പാതയില്‍വെച്ചാണ് അപകടം ഉണ്ടായത്. രാമകൃഷ്ണനും കുടുംബവും സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. രണ്ട് കാറിലെയും യാത്രക്കാരായ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

വി. കണ്ണന്‍നായരുടേയും ടി.വി നാരായണിയുടേയും മകനാണ്. ഭാര്യ: പി. രുഗ്മിണി (ജില്ലാ ബാങ്ക് പടന്ന ശാഖ). മക്കള്‍: രേഷ്മ, റോഷ്‌ന. മരുമക്കള്‍: മനോജ് തായിനേരി, സതീശന്‍ വെള്ളൂര്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved