Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , » കിണറ്റില്‍ വീണ എലിയെ പുറത്തെടുത്ത് തിരികെ കയറുന്നതിനിടെ വഴുതി വീണ് യുവാവ് മരിച്ചു

കിണറ്റില്‍ വീണ എലിയെ പുറത്തെടുത്ത് തിരികെ കയറുന്നതിനിടെ വഴുതി വീണ് യുവാവ് മരിച്ചു

Written By Muhimmath News on Thursday, 8 February 2018 | 18:06



കാസര്‍കോട്: കിണറ്റില്‍ വീണ എലിയെ പുറത്തെടുത്ത് തിരികെ കയറുന്നതിനിടെ കയറില്‍ നിന്ന് പിടിവിട്ട് വീണ് തലയിടിച്ച് തൊഴിലാളി മരിച്ചു. മധൂര്‍ പെരിയടുക്കയിലെ കൂലിത്തൊഴിലാളി രമേശനാ(42)ണ് മരിച്ചത്.


ഇന്നലെ വൈകിട്ട് ചൗക്കി നീര്‍ച്ചാലിലാണ് അപകടം. സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ എലി വീണതറിഞ്ഞ് എത്തിയതായിരുന്നു രമേശന്‍. എലിയെ പുറത്തെത്തിച്ച് കയറില്‍ തിരികെ കയറുന്നതിനിടെയാണ് രമേശന്‍ പിടിവിട്ട് വീണത്. തല തറയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ രമേശനെ കാസര്‍കോട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് കിണറില്‍ നിന്ന് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചു. രാത്രി എട്ടരയോടെയാണ് മരിച്ചത്.

പരേതനായ രാഘവന്‍-നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശശിത, സന്തോഷ്, യശോദ, സരിത. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved