Latest News :
...
Home » , » കാണാതായ ഹോസ്റ്റലിലെ പാചക തൊഴിലാളിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ ഹോസ്റ്റലിലെ പാചക തൊഴിലാളിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Written By Muhimmath News on Wednesday, 28 February 2018 | 21:40


കാസര്‍കോട്: കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ ഹോസ്റ്റലിലെ പാചക തൊഴിലാളിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ഗവ. കോളേജിന്റെ മെന്‍സ് ഹോസ്റ്റലിലെ പാചക തൊഴിലാളി നെല്‍ക്കള കോളനിയിലെ പരേതനായ ദാമോദര ആചാരിയുടെ ഭാര്യ ലക്ഷമി (60) യെയാണ് ഇന്ന് വൈകീട്ട് ഏഴോടെ ചെമനാട് ചളിയങ്കോട് പാലത്തിന് കീഴിലെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്.

ലക്ഷമി 26ന് വൈകീട്ട് നാലോടെയാണ് വീട്ടില്‍ നിന്നും വിദ്യാനഗറിലെ ഹോസ്റ്റലിലേക്ക് പോയത്. തിരിച്ചു വരാത്തതിനേ തുടര്‍ന്ന് വീട്ടുകാര്‍ കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടക്കുന്നതിനിടെയാണ് ചളിയങ്കോട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. 

കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സെത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: ഗണേഷന്‍, ദിനേഷന്‍. ജഗദീഷ്, ജയരാമന്‍, ജയന്‍, ചിത്ര. മരുമക്കള്‍: വിമല, ശൈലജ, വിനോദ് നീലേശ്വരം. സഹോദരങ്ങള്‍: നാരായണന്‍, സരസ്വതി, കാര്‍ത്യായനി, സരോജിനി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved