Latest News :
...
Home » , , , » പജ്ജാനം സര്‍വ്വേ മസ്ജിദ് ഉദ്ഘാടനം 3ന്

പജ്ജാനം സര്‍വ്വേ മസ്ജിദ് ഉദ്ഘാടനം 3ന്

Written By Muhimmath News on Wednesday, 28 February 2018 | 20:08



കന്തല്‍: മുണ്ട്യത്തടുക്ക-മലങ്കര റോഡില്‍ പജ്ജാനം സര്‍വ്വേയില്‍ നിര്‍മിച്ച അബ്ദുല്‍ അസീസ് സര്‍ഊനി മസ്ജിദിന്റെ ഉദ്ഘാടനം ഈ മാസം മൂന്നിന് വൈകിട്ട് നാലുമണിക്ക് നടക്കും.

സര്‍വ്വേ മൊയ്തീന്‍കുട്ടി ഹാജിയുടെ കുടുംബം ദാനം ചെയ്ത 55 സെന്റ് സ്ഥലത്താണ് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിക്കു കീഴില്‍ പുതിയ മസ്ജിദ് സ്ഥാപിതമായത്. 

മൂന്നിന് അസ്വര്‍ നിസ്‌കാരത്തിനു നേതൃത്വം നല്‍കി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറാ ഉദ്ഘാടനം നിര്‍വഹിക്കും.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം അല്‍ഐദറൂസി തങ്ങള്‍ കല്ലക്കട്ട, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, കെ പി ഹുസൈന്‍ സഅദി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹമീദ് മൗലവി ആലംപാടി, അശ്‌റഫ് സഅദി ആരിക്കാടി, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഇബ്‌റാഹിം ദാരിമി ഗുണാജെ, ഡോ. ടി സി ഇസ്മാഈല്‍ പടന്ന, മുക്രി ഇബ്‌റാഹിം ഹാജി, ഹകീം ഹാജി കളനാട്, ഇബ്‌റാഹിം ഹാജി ഉപ്പള, ബി കെ മൊയ്തു ഹാജി ബാപാലിപ്പൊനം, എ എം അബ്ദുല്ല ഹാജി കന്തല്‍, ഹസൈനാര്‍ സര്‍വ്വേ തുടങ്ങിയവര്‍ സംബന്ധിക്കും.

മസ്ജിദിനു പുറമെ മദ്‌റസയും ദഅ്‌വാ സെന്ററും ഇവിടെ പ്രവര്‍ത്തിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved