Latest News :
...
Home » , » പയ്യന്നൂരില്‍ വീട് കയറി അക്രമം; സ്ത്രീകള്‍ ഉള്‍പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

പയ്യന്നൂരില്‍ വീട് കയറി അക്രമം; സ്ത്രീകള്‍ ഉള്‍പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Thursday, 1 February 2018 | 17:49



പയ്യന്നൂര്‍: മാരകായുധങ്ങളുമായി എത്തിയ ഒരു സംഘമാളുകള്‍ വീട് കയറി അക്രമം നടത്തിയതിനെ തുടര്‍ന്ന് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. വീടിന് സമീപമുണ്ടായിരുന്ന കാറും അടിച്ചു തകര്‍ത്തു.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പയ്യന്നൂര്‍ പെരുമ്പയിലാണ് സംഭവം. പരിക്കേറ്റ പെരുമ്പ എ.സി.ഹൗസിലെ സൈനുല്‍ ആബിദ് (53), മക്കളായ മുഹമ്മദ് താക്കീര്‍ (24), മുഹമ്മദ് യാസിന്‍ (19), ബന്ധുക്കളായ കെ.ഖദീജ (55), എന്‍.ഷര്‍ഫുന്നീസ (30) എന്നിവരെ പയ്യന്നൂര്‍ സബാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആഴത്തില്‍ മുറിവേറ്റ മുഹമ്മദ് താക്കീറിന്റെയും സഹോദരന്‍ മുഹമ്മദ് യാസിന്റെയും പരിക്ക് ഗുരുതരമാണ്.

ഷര്‍ഫുന്നീസയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ചര പവന്‍ സ്വര്‍ണ്ണമാലയും കമ്മലും അക്രമികള്‍ കവര്‍ന്നതായും പരാതിയുണ്ട്. വീടിന്റെ ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്ത നിലയിലാണ്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved