Latest News :
...
Home » , » മഅ്ദനിക്ക് അന്യായതടവ്; ഭരണകൂടം ഖേദിക്കും -അമ്പലത്തറ കുഞ്ഞികൃഷ്ണന്‍

മഅ്ദനിക്ക് അന്യായതടവ്; ഭരണകൂടം ഖേദിക്കും -അമ്പലത്തറ കുഞ്ഞികൃഷ്ണന്‍

Written By Muhimmath News on Wednesday, 28 February 2018 | 17:50


കാസര്‍കോട്: നിരവധി രോഗങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ചികിത്സ നല്‍കുന്നതിന് ആവശ്യമായ എല്ലാം കേരള സര്‍ക്കാര്‍ ചെയ്തുകൊടുക്കണമെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മതിയായ ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ അദ്ദേഹത്തിന് വല്ലതും സംഭവിച്ചാല്‍ അതിനുത്തരവാദിത്തം ഭരണകൂടത്തിനായിരിക്കുമെന്നും, അദ്ദേഹത്തിന്റെ അന്യായത്തടവ് മൂലം ഭരണകൂടം ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മഅ്ദനി: സുപ്രീം കോടതിയില്‍ കര്‍ണാടക ഗവണ്‍മെന്റ് കൊടുത്ത ഉറപ്പ് പാലിക്കുക, വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുക, മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക, എന്നീ ആവശ്യം ഉന്നയിച്ച് പി.ഡി.പി കാസര്‍കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസസമരത്തിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  


അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക അധ്യക്ഷത വഹിച്ചു.  എസ്.എം.ബഷീര്‍ അഹ്മദ് മഞ്ചേശ്വരം, ഗോപി കുതിരക്കല്‍, രവീന്ദ്രന്‍ മാഷ്, സുലൈമാന്‍ ഹാജി ബാങ്കോട്, പി.യു. അഹ്മദ് ഹാജി ബാങ്കോട്, എം.കെ.ഇ. അബ്ബാസ്, അബ്ദുറഹ്മാന്‍ പുത്തിഗെ, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, മുഹമ്മദ്കുഞ്ഞി ചാത്തങ്കൈ, അബ്ദുല്ല ഊജന്തൊടി,  ആബിദ് മഞ്ഞംപാറ, ഇബ്രാഹിം കോളിയടുക്കം, ഷാഫി മുനിയൂര്‍, ഇസ്മയില്‍ ആരിക്കാടി, റസാഖ് മുളിയടുക്ക, അബ്ദുല്‍ഖാദര്‍ ലബ്ബൈക്ക്, എം.എ. കളത്തൂര്‍, മുഹമ്മദ് ആലംപാടി, മുഹമ്മദ്കുഞ്ഞി മൗവ്വല്‍, റാഫി പുഞ്ചാവി എന്നിവര്‍ സംസാരിച്ചു.  


യൂനുസ് തളങ്കര സ്വാഗതവും ബാബു നെട്ടണിഗെ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved