Latest News :
...
Home » , » സീതാംഗോളിയിലെ വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടണം: എസ് വൈ എസ്.

സീതാംഗോളിയിലെ വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടണം: എസ് വൈ എസ്.

Written By Muhimmath News on Friday, 23 February 2018 | 17:24


അംഗഡിമുഗര്‍: സീതാംഗോളിയില്‍ ആരംഭിച്ച വിദേശ മദ്യഷാപ്പ് അടച്ച് പൂട്ടണമെന്ന് എസ് വൈ എസ് പര്‍ളാഡം യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ജനവാസകേന്ദ്രത്തില്‍ ആരംഭിച്ച മദ്യഷാപ്പ് വിദ്യാര്‍ത്ഥികള്‍ക്കും, സ്ത്രീകള്‍ക്കും മറ്റും ഏറെ പ്രയാസകരമാണ്. 

യോഗം സര്‍ക്കിള്‍ സെക്രട്ടറി ഇബ്രാഹിം സഖാഫി കര്‍ണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. സഈദ് പര്‍ളാഡം ,സുബൈര്‍ പാടി ,ആശിക് കലാനഗര്‍ ,റസ്സാഖ് പി, സബീര്‍, മുഹമ്മദ് കുഞ്ഞി, ആരിഫ്, ഇംറാന്‍ സംബന്ധിച്ചു .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved