Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » 'മക്കള്‍ നീതി മയ്യം'; കമല്‍ഹാസന്‍ പുതിയ രാഷ്രിയ പാര്‍ട്ടി പ്രഖ്യാപിച്ചു

'മക്കള്‍ നീതി മയ്യം'; കമല്‍ഹാസന്‍ പുതിയ രാഷ്രിയ പാര്‍ട്ടി പ്രഖ്യാപിച്ചു

Written By Muhimmath News on Wednesday, 21 February 2018 | 20:36


ചെന്നൈ: തമിഴ് സിനിമാതാരം കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'മക്കള്‍ നീതി മയ്യം' എന്നാണ് പാര്‍ട്ടിയുടെ പേര്. മധുരയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

ജനങ്ങളുടെ പാര്‍ട്ടിയാണ് ഇതെന്നും താന്‍ പാര്‍ട്ടിയുടെ ഒരു ഭാഗം മാത്രമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. വന്‍ ജനാവലി ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. പാര്‍ട്ടി പതാകയും ചടങ്ങില്‍ പുറത്തിറക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved