Latest News :
...
Home » » പൂത്തപ്പലം റിഫാഇയ്യ റാത്തീബ് നേര്‍ച്ച സമാപിച്ചു

പൂത്തപ്പലം റിഫാഇയ്യ റാത്തീബ് നേര്‍ച്ച സമാപിച്ചു

Written By Muhimmath News on Wednesday, 7 February 2018 | 12:04
























മുള്ളേരിയ: പൂത്തപ്പലം കലന്തര്‍ ശഹ് ദഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിഫാഇയ്യ റാത്തീബ് നേര്‍ച്ചയും മതപ്രഭാഷണവും 3 ദിവസത്തെ കഥാപ്രസംഗവും പൂത്തപ്പലം സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ കുഞ്ഞിക്കോയ തങ്ങള്‍ നഗറില്‍ സമാപിച്ചു. 

റിഫാഇയ്യ റാത്തീബ് മജ്‌ലിസിന് എ. കെ ഷാഫി ഉസ്താദും അബ്ദുല്‍ ഖാദര്‍ മുസ്ലിയാരും നേതൃത്വം നല്‍കി. സമാപന പരിപാടിയില്‍ കെ ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ ഉത്ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. അന്നദാനത്തൊടെ സമാപിച്ചു . 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved