Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , » പൂത്തപ്പലം രിഫാഇയ്യ റാത്തീബ് നേര്‍ച്ച ചൊവ്വാഴ്ച സമാപിക്കും

പൂത്തപ്പലം രിഫാഇയ്യ റാത്തീബ് നേര്‍ച്ച ചൊവ്വാഴ്ച സമാപിക്കും

Written By Muhimmath News on Monday, 5 February 2018 | 10:30
























മുള്ളേരിയ: പൂത്തപ്പലം കലന്തര്‍ ശാഹ് ദഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രിഫാഇയ്യ റാത്തീബ് നേര്‍ച്ചയും മതപ്രഭാഷണവും കഥാപ്രസംഗവും ചൊവ്വാഴ്ച സമാപിക്കും. പൂത്തപ്പലം സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ കുഞ്ഞിക്കോയ തങ്ങള്‍ നഗറില്‍ ചൊവ്വാഴ്ച അസര്‍ നിസ്‌ക്കാനന്തരം നടക്കുന്ന റിഫാഇയ്യ റാത്തീബ് മജ്‌ലിസിന് എ.കെ ഷാഫി ഉസ്താദും അബ്ദുല്‍ ഖാദര്‍ മുസ്ലിയാരും നേതൃത്വം നല്‍കും. 

സമാപന പരിപാടിയില്‍ കെ പി ഷാഫി സ്വാഗതം ചെയ്യും. കെ പി ഹസൈനാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ ഉദ്‌ബോധനം നടത്തും. അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. അന്നദാനത്തൊടെ സമാപിക്കും. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved