Latest News :
Home » , , » രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞയെടുത്ത് യു.പിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍

രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞയെടുത്ത് യു.പിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍

Written By Muhimmath News on Saturday, 3 February 2018 | 11:50
























ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്ന ഉത്തര്‍പ്രദേശിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ പുറത്ത്. ലഖ്‌നൗ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങിലാണ് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ പ്രതിജ്ഞയെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഹോം ഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സൂര്യകുമാര്‍ ശുക്ലയാണ് ഇവരില്‍ പ്രധാനി. രാമക്ഷേത്രം എത്രയും വേഗം നിര്‍മ്മിക്കുമെന്നായിരുന്നു പ്രതിജ്ഞ.

എന്നാല്‍, സംഭവം വിവാദമായതോടെ സൂര്യകുമാര്‍ ശുക്ല വിശദീകരണവുമായി രംഗത്തെത്തുകയുണ്ടായി. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും രാജ്യത്ത് ഐക്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നത് സംബന്ധിച്ചാണ് താനടക്കമുള്ളവര്‍ പ്രതിജ്ഞയെടുത്തതെന്നും ശുക്ല പറഞ്ഞു. 'തന്റെ വാക്കുകള്‍ അടര്‍ത്തിമാറ്റി ഉപയോഗിച്ച വീഡിയോയാണ് പ്രചരിച്ചത്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സമാധാന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുമെന്നാണ് താനടക്കമുള്ളവര്‍ പ്രതിജ്ഞ ചെയ്തത്' ശുക്ല പറഞ്ഞു.

അതേമയം സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved