Latest News :
...
Home » » വീട് കുത്തിത്തുറന്ന് മൂന്ന് പവന്‍ സ്വര്‍ണവും 95,000 രൂപയും കവര്‍ന്നു

വീട് കുത്തിത്തുറന്ന് മൂന്ന് പവന്‍ സ്വര്‍ണവും 95,000 രൂപയും കവര്‍ന്നു

Written By Muhimmath News on Tuesday, 20 February 2018 | 17:11


ബന്തിയോട്: കണ്ണാടിപ്പാറയില്‍ വീട് കുത്തിത്തുറന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണവും 95,000 രൂപയും കവര്‍ന്നു. 
മുംബൈയിലെ വ്യാപാരി കണ്ണാടിപ്പാറ കുബണൂര്‍ റോഡിലെ മൊയ്തീന്‍ കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മൊയ്തീന്‍ കുഞ്ഞിയുടെ കുടുംബം കഴിഞ്ഞ ദിവസം വീട് പൂട്ടി ഷിറിയയിലെ ബന്ധുവിന്റെ വീട്ടില്‍ പോയിരുന്നു. 

ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും മേശവലിപ്പില്‍ വെച്ചിരുന്ന പണവുമാണ് നഷ്ടപ്പെട്ടത്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved