Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » ആര്‍ എസ് സി സ്‌പോര്‍ട്ടീവ് കായിക ദിനത്തില്‍ സമാപിക്കും

ആര്‍ എസ് സി സ്‌പോര്‍ട്ടീവ് കായിക ദിനത്തില്‍ സമാപിക്കും

Written By Muhimmath News on Monday, 12 February 2018 | 10:54

ദോഹ: ഖത്വര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച്  രിസാല സ്റ്റഡി സര്‍ക്കിള്‍ സ്‌പോര്‍ട്‌സ് വിഭാഗം ജനുവരി 1 മുതല്‍ നടത്തിയ 'സ്‌പോര്‍ട്ടീവ് 18' സമാപനം  ഖത്വര്‍ ദേശീയ കായിക ദിനത്തില്‍ വുകൈറിലെ ജെംസ് അമേരിക്കന്‍ അക്കാഡമി  ഗ്രൗണ്ടില്‍ നടക്കും.

വ്യക്തികത, ഗ്രൂപ്പ് വിഭാഗങ്ങളിലായി ഓട്ടം, നടത്തം, ഷൂട്ട് ഔട്ട്, ഫുട്‌ബോള്‍ , റിലേ തുടങ്ങി വ്യത്യസ്ത ഇനങ്ങളിലായി യുനിറ്റ്, സെക്ടര്‍, സെന്‍ട്രല്‍ തല മത്സരങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. ഇവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് സ്‌പോര്‍ട്ടീവ് 18 ല്‍ പങ്കെടുക്കുക. 

വൈവിധ്യമാര്‍ന്ന കായിക മത്സരങ്ങള്‍ ഉള്‍കൊള്ളുന്ന കാമ്പയിന്‍ സമാപന വേദിയില്‍ കൂടുതല്‍ പോയിന്റ ലഭിക്കുന്ന വ്യക്തികള്‍ക്കും,  ഗ്രൂപ്പുകള്‍ക്കും പ്രത്യേക അവാര്‍ഡുകള്‍ സമ്മാനിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved