Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

ദോഹ: ഖത്വര്‍ ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ കായിക വിഭാഗത്തിന്റെ കീഴില്‍ ജനുവരി 1 മുതല്‍ ആചരിച്ച 'സ്‌പോര്‍ട്ടീവ് 18' ദേശീയ കായിക ദിനത്തോടെ സമാപിച്ചു.



വുകൈറിലെ ജെംസ് അമേരിക്കന്‍ അക്കാഡമി ഗ്രൗണ്ടില്‍ നടന്ന സമാപന മത്സരത്തില്‍ അഞ്ചു സെന്‍ട്രളുകളില്‍ നിന്നായി തെരഞ്ഞെടുക്കപെട്ട കായിക പ്രതിഭകള്‍ മാറ്റുരച്ചു. 52 പോയിന്റ് നേടിയ ദോഹ സെന്ട്രല്‍ ഒവറോള്‍ ചാമ്പ്യന്ഷിപ്പും 49 പോയിന്റ് നേടിയ അസീസിയ സെന്ട്രല്‍ റണ്ണേര്‍സ് അപ്പും ,ബെസ്റ്റ് ഗോള്‍ കീപ്പര്‍, ബെസ്റ്റ് സ്‌ട്രൈക്കര്‍ , ടോപ് സ്‌കോറര്‍ യഥാക്രമം ഷഹ സാദ് (ദോഹ സെന്‍ട്രല്‍), സല്‍മാന്‍ (ദോഹ സെന്‍ട്രല്‍) , റാഷിദ് (സൗത്ത് സെന്‍ട്രല്‍) കരസ്ഥമാക്കി. വ്യക്തികത, ഗ്രൂപ്പ് വിഭാഗങ്ങളിലായി ഓട്ടം, നടത്തം, ഷൂട്ട് ഔട്ട്, ഫുട്‌ബോള്‍, റിലേ തുടങ്ങി വ്യത്യസ്ത ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

ഖത്വര്‍ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്‍ എസ് സിക്കു കീഴില്‍ സ്‌പോര്‍ട്ടീവ് നടന്നുവരുന്നു. യുനിറ്റ്, സെക്ടര്‍, സെന്‍ട്രല്‍ തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ദേശിയ തല മത്സരങ്ങള്‍ കായിക ദിനത്തില്‍ അരങ്ങേറുന്നത്.


സമാപന ചടങ്ങില്‍ സുഹൈറുദ്ധീന്‍ നൂറാനി, ഹസ്സന്‍ സഖാഫി, ഹബീബ് മാട്ടൂല്‍ എന്നിവര്‍ സമ്മാനവിതരണം നടത്തി. ഹാരിസ് മൂടാടി, മൊയിദീന്‍ ഇരിങ്ങല്ലൂര്‍, ശമീജ് പേരാമ്പ്ര, എന്നിവര്‍ സംസാരിച്ചു. കായിക വിഭാഗം കണ്‍വീനര്‍ ഷഫീക്ക് കണ്ണപുരം സ്വാഗതവും കലാലയം കണ്‍വീനര്‍ സജ്ജാദ് മീഞ്ചന്ത നന്ദിയും പറഞ്ഞു.
Leave A Reply