Latest News :
...
Home » , » സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച

സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച

Written By Muhimmath News on Friday, 9 February 2018 | 10:20
























ദേളി:  ജാമിഅ സഅദിയ്യയില്‍ മാസന്തോറും നടന്ന് വരുന്ന ജാലാലിയ്യ ദിക്ര്‍ ഹല്‍ഖ ഫെബ്രുവരി 11 ഞായറാഴ്ച വൈകുന്നേരം ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.

വൈകുന്നേരം 7മണിക്ക് നൂറുല്‍ ഉലമ എം.എ ഉസ്താദ് മഖ്ബറ സിയാറത്ത്,  തുടര്‍ന്ന്  നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖയ്ക്ക്  സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എ.പി അബ്ദുള്ള  മുസ്‌ലിയാര്‍ മാണിക്കോത്ത്, തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 

സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ കാമില്‍ സഖാഫി  ആദൂര്‍, കെ.കെ ഹുസൈലന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശറഫുദ്ദീന്‍ സഅദി പുളിയംപറമ്പ്, സൈദലവി ഖാസിമി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, അബ്ദുല്‍ ലത്ത്വീഫ് സഅദി കൊട്ടില, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശാഫി ഹാജി കീഴൂര്‍, ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള് അഹ്മദ് സഅദി ചേരൂര്‍, കെ എസ് മുഹമ്മദ് മുസ്തഫ, ഫാസില്‍ സഅദി മലപ്പുറം, ഉസ്മാന്‍ സഅദി  കോട്ടപ്പുറം, അബ്ദുല്ല സഅദി ചീയ്യൂര്‍, സുബൈര്‍ സഅദി മധൂര്‍ തുടങ്ങിയവര്‍  സംബന്ധിക്കും.

ഉച്ചക്ക് രണ്ട് മണിക്ക് ബനാത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള പ്രത്യേക കുടുംബ ക്ലാസ്സിന് കെ. പി ഹുസൈന്‍ സഅദി നേതൃത്വം നല്‍കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved