Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























മഞ്ചേശ്വരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മഞ്ചേശ്വരം താലൂക്ക്കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ഉലമാ കോണ്‍ഫറന്‍സ് വെള്ളി, ശനി ദിവസങ്ങളിലായി മള്ഹറില്‍ നടക്കും. 

ജുമുഅ നിസ്‌കാരാനന്തരം പൊസോട്ട് തങ്ങളുടെ മഖാം സിയാറത്തിന് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി നേതൃത്വം നല്‍കും. സയ്യിദ് ശിഹാബുദ്ദീന്‍ ഹൈദ്രോസി ആന്ത്രോത്ത് പതാക ഉയര്‍ത്തും. സമസ്ത താലൂക്ക് പ്രസിഡന്റ് ബായാര്‍ അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സംഗമം ഉദ്ഘാടനം ചെയ്യും. 

സമസ്ത ജില്ലാ ട്രഷറര്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ ആമുഖത്തോടെ പണ്ഡിതന്റെ പണിപ്പുര എന്ന വിഷയത്തില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയം അവതരിപ്പിക്കും.
സമസ്ത ജില്ലാ സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാരുടെ ആമുഖഭാഷണത്തോടെ മുസ്‌ലിം സ്ത്രീ: പരിധിയും പരിമിതിയും എന്ന വിഷയത്തില്‍ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി ക്ലാസെടുക്കും.
കെ.പി. ഹുസൈന്‍ സഅദിയുടെ ആമുഖത്തോടെ നികാഹ്: അറിഞ്ഞിക്കേണ്ടത് എന്ന വിഷയത്തില്‍ ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ വിഷയം അവതരിപ്പിക്കും. സംഘടനാ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും സംഗമത്തില്‍ സംബന്ധിക്കും. വിവിധ വിഷയങ്ങളിലായി ഉലമാക്കളുടെ മുബാഹസയും നടക്കും. 

24ന് രാവിലെ 11.30 മണിയോടെ സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരിയുടെ നേതൃത്വത്തിലുള്ള വിദാഅ് സംഗമത്തോടെ സമാപിക്കും. 

Leave A Reply