Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page



മഞ്ചേശ്വരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മഞ്ചേശ്വരം താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന ഉലമാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. മള്ഹര്‍ ശില്‍പ്പിയും ആത്മീയ നേതൃത്വമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ മഖാം സിയാറത്തിന് സയ്യിദ് ശഹീര്‍ അല്‍-ബുഖാരി നേതൃത്വം നല്‍കി.സമസ്ത താലൂക്ക് ട്രഷറര്‍ സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ആന്ത്രോത്ത് പതാക ഉയര്‍ത്തി. പണ്ഡിതന്റെ പണിപ്പുര മുസ്ലിം സ്ത്രി പരിധിയും പരിമിതിയും എന്നീ വിഷയങ്ങഷളില്‍ സമസ്ത കേന്ദ്ര മുഷാവറ അംഗങ്ങളായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സമസ്ത ജില്ലാ ട്രഷറര്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സമസ്ത താലൂക് പ്രസിഡന്റ് ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ കാദര്‍ മദനി, എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി ഹുസൈന്‍ സഅദി കേ സി റോഡ്, സമസ്ത ജില്ലാ സെക്രട്ടറി മൊയ്തു സഅദി ചേരൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ച് സംസാരിച്ചു.


ശനിയാഴ്ച രാവിലെ ഏഴെ മൂപത്തിന് നടക്കുന്ന നിക്കാഹ് അറിഞ്ഞിരിക്കേണ്ടത് എന്ന സെഷനില്‍ ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ നേതൃത്വം നല്‍കും. പത്ത് മണിക്ക് നടക്കുന്ന വിദാഅസംഗമത്തില്‍ ക്യാമ്പ് അമീര്‍ സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ബുഖാരി മള്ഹര്‍ പ്രഭാഷണം നടത്തും. എസ് വൈ എസ് ജില്ലാ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി സമസ്താ താലൂക്ക് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മുഹമ്മദലി അഹ്‌സനി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പളാ, അനസ് സിദ്ധീഖി ഷിറിയ സിദ്ധീഖ് സഖാഫി ബായാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും

Leave A Reply