Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , » സമസ്ത പണ്ഡിത സമ്മേളനം മള്ഹറില്‍

സമസ്ത പണ്ഡിത സമ്മേളനം മള്ഹറില്‍

Written By Muhimmath News on Friday, 16 February 2018 | 21:07



മഞ്ചേശ്വരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മഞ്ചേശ്വരം താലൂക്ക്കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ഉലമാ കോണ്‍ഫറന്‍സ് ഈമാസം 23,24 തിയതികളില്‍ മള്ഹറില്‍ നടക്കും. ഇസ്‌ലാമിക പ്രസ്ഥാനത്തിന് നേരെ വരുന്ന വെല്ലുവിളികളെ അതിജയിക്കാന്‍ വേണ്ടി പ്രാധാന്യമര്‍ഹിക്കുന്നതും പഠനവിധേയമാക്കേണ്ടതുമായ പ്രധാന വിഷയങ്ങളെ ആസ്പദമാക്കിക്കൊണ്ടാണ് ക്ലാസ് നടക്കുക.

ജുമുഅ നിസ്‌കാരാനന്തരം പൊസോട്ട് തങ്ങളുടെ മഖാം സിയാറത്തോടെ തുടങ്ങുന്ന സംഗമം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.

പണ്ഡിതന്റെ പണിപ്പുര എന്ന വിഷയത്തില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരും, മുസ്‌ലിം സ്ത്രീ: പരിധിയും പരിമിതിയും എന്ന വിഷയത്തില്‍ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫിയും നികാഹ്: അറിഞ്ഞിക്കേണ്ടത് എന്ന വിഷയത്തില്‍ ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാരും ക്ലാസിന് നേതൃത്വം നല്‍കും.

24ന് ഉച്ചതിരിഞ്ഞ് സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരിയുടെ നേതൃത്വത്തില്‍ വിദാഅ് സംഗമത്തോടെ സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved