Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » » സ്വലാത്ത്, ഖുത്ബിയ്യത്ത് വാര്‍ഷികം സങ്കായം കരയില്‍ വ്യാഴായ്ച തുടങ്ങും

സ്വലാത്ത്, ഖുത്ബിയ്യത്ത് വാര്‍ഷികം സങ്കായം കരയില്‍ വ്യാഴായ്ച തുടങ്ങും

Written By Muhimmath News on Wednesday, 28 February 2018 | 20:00



മുഗു: സങ്കായം കര മുഹിയദ്ധീല്‍ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ ആഴ്ച്ചയില്‍ നടത്തി വരാറുള്ള സ്വലാത്തിന്റെ പത്താം വാര്‍ഷികത്തിനും മാസത്തില്‍ നടത്തി വരാറുള്ള ഖുത്ബിയത്തിന്റെ മുപ്പത്തി ഏഴാം വാര്‍ഷികത്തിനും മാര്‍ച്ച് 1 വ്യാഴായ്ച സങ്കായം കര ജീലാനി നഗറില്‍ തുടക്കം കുറിക്കും.

വ്യാഴായ്ച  മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ബാപാലിപ്പൊനം നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന മതപ്രഭാഷണം സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി 'വഴി തെറ്റുന്ന യുവതി യുവാക്കള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 

മാര്‍ച്ച് രണ്ടിന് ശൈഖുനാ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന പരിപാടി സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഹിമമി അഹ്‌സനി കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്യും. റഫീഖ് സഅദി ദേലംപാടി 'ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 

മാര്‍ച്ച് മൂന്ന് മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന ഖുത്ബിയ്യത്തിന് സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. 
 8 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഖത്തീബ് സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.'മണ്ണറ മണിയറയാക്കാം ' എന്ന വിഷയത്തില്‍ അഷ്‌റഫ് ജൗഹരി എരുമാട് പ്രഭാഷണം നടത്തും. 

അബ്ദുല്‍ സത്താര്‍ കാമില്‍ സഖാഫി ബാഡൂര്‍, മുഹമ്മദ് സഖാഫി, ഇബ്രാഹീം സഅദി മളി, അബ്ദുല്ല സഅദി കര, സലാം സഖാഫി പാടലടുക്ക, പി അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി ഹാജി മളി, ഉമറുല്‍ ഫാറൂഖ് സഖാഫി, ഫൈസല്‍ സഖാഫി, ഹമീദ് ടി, റഹീം കെ തുടങ്ങിയവര്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved