Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page























മക്ക: ചെറിയ ഇടവേളക്ക് ശേഷം സൗദിയില്‍ വീണ്ടും റെയ്ഡ് ശക്തമാക്കി. വിവിധ സുരക്ഷാ വകുപ്പുകളാണ് നിയമലംഘകര്‍ക്ക് വേണ്ടിയുള്ള പരിശോധനയില്‍ സജീവമായത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി.

മക്കയില്‍ മാത്രം അനധികൃത താമസക്കാരായ 175 പേരെയാണ് പിടികൂടിയത്. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ കഴിയുന്ന കെട്ടിടങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിച്ച് അര്‍ധ രാത്രി ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ വരെ നീണ്ടു. കട്ടിലുകള്‍ക്ക് താഴെയും വാട്ടര്‍ ടാങ്കുകളിലും മറ്റും ഒളിച്ച് രക്ഷപ്പെടുന്നതിനുള്ള നിയമ ലംഘകരുടെ ശ്രമങ്ങള്‍ സുരക്ഷാ സൈനികര്‍ പരാജയപ്പെടുത്തി.

വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ളരെ സ്വദേശങ്ങളിലേക്ക് നാടു കടത്തുന്നതിനു വേണ്ടി പിന്നീട് ശുമൈസി ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് അയച്ചു.

തൊഴില്‍ താമസ നിയമലംഘകരെ തേടി റുവൈസിലും ജാമിഅയിലും നടന്ന റെയ്ഡില്‍ 600 ലധികം പേര്‍ പിടിയില്‍. 'നിയമലംഘകരില്ലാത്ത രാജ്യം' കാമ്പയിനിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് പൊലീസ്, സിവില്‍ ഡിഫന്‍സ്, പട്രോളിങ് പൊലീസ്, ട്രാഫിക് പൊലീസ്, അടിയന്തിര സേന, കുറ്റാന്വേഷണ വിഭാഗം, മുനിസിപ്പാലിറ്റി, തൊഴില്‍ കാര്യം, ഇലക്?ട്രിസിറ്റി വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം രണ്ട് ഡിസ്ട്രിക്റ്റുകളിലും പരിശോധന നടത്തി.

മദ്യവാറ്റിലേര്‍പ്പെട്ടവരും പിടിയിലായവരിലുണ്ട്. തൊഴില്‍ താമസ നിയമലംഘകരെ പിടികൂടാന്‍ പരിശോധന തുടരുമെന്ന് ജിദ്ദ പൊലീസ് വ്യക്തമാക്കി.

Leave A Reply