Latest News :
...
Home » , , , , , » ശുഐബ് വധം സിബിഐ അന്വേഷിക്കണം; കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കി

ശുഐബ് വധം സിബിഐ അന്വേഷിക്കണം; കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കി

Written By Muhimmath News on Tuesday, 27 February 2018 | 12:13

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവും സുന്നി പ്രവര്‍ത്തകനുമായ ശുഐബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശുഐബിന്റെ കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കി. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐ അന്വേഷിക്കണമെന്നും ഹരജിയില്‍ പറയുന്നു. സിപിഎം പറയുന്ന വഴിക്കാണ് അന്വേഷണം നീങ്ങുന്നതെന്നും ഹരജിയില്‍ ആരോപിച്ചു.

കൊലപാതകത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്നും പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍ ആയതിനാലാണ് സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും കുടുംബം ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിരാഹാരസമരം തുടങ്ങുമെന്ന് ശുഐബിന്റെ സഹോദരിയും വ്യക്തമാക്കിയിരുന്നു. കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും പോലീസ് അന്വേഷണം കുറ്റമറ്റതാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

പ്രതികളൊന്നും പിടിയിലാവാതിരുന്ന ഘട്ടത്തിലാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചതെന്നും പ്രതികള്‍ പിടിയിലാകുകയും അന്വേഷണം ഊര്‍ജിതമായി മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved