Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page

തിരുവനന്തപുരം: ശുഐബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷുഹൈബ് വധത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമാണ്. പ്രതികളെ പിടികൂടിയിട്ടുണ്ട്. കേസില്‍ പിടികൂടിയത് ഡമ്മി പ്രതികളല്ല. ദൃക്‌സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണം കുറ്റമറ്റരീതിയില്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരന്നു മുഖ്യമന്ത്രി.
ഷുഹൈബ് വധത്തിനു പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ട് പേരാവൂര്‍ എം.എല്‍.എ സണ്ണിജോസഫ് പറഞ്ഞു. കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിക്ക് ജയരാജനുമായി അടുത്ത ബന്ധമുണ്ട്. പോലീസ് സി.പി.എമ്മിന്റെ താളത്തിനൊത്ത് തുള്ളുകയാണ്. ഷുഹൈബിനെ കൊന്നവരെ പിടികൂടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
നേരത്തെ, സമ്മേളനം ആരംഭിച്ച ഉടന്‍ തന്നെ രാഷ്ട്രീയ കൊലപാതകങ്ങളും അട്ടപ്പാടിയിലെ ആദിവാസിയുടെ കൊലപാതകവും ഉന്നയിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു.

അതിനിടെ സി.പി.എം അംഗങ്ങളായ എ.എന്‍ ഷംസീറടക്കം ചിലര്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ തിരിഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. അതിനിടെ മാധ്യമപ്രവര്‍ത്തകരെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് ഗ്യാലറിയില്‍ നിന്ന് പുറത്താക്കി.

സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി അംഗങ്ങള്‍ ബഹളം വെച്ചു. പിന്നീട് ആരോഗ്യ മന്ത്രി കെ കെ ശൈലജയും എഴുന്നേറ്റെങ്കിലും മറുപടി പൂര്‍ത്തിയാക്കാനായില്ല. സ്പീക്കറുടെ ഡയസിന് മുന്നിലെത്തി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു തുടങ്ങിയതോടെ ആരംഭിച്ച് പത്തു മിനിട്ടിനകം സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് സ്പീക്കര്‍ ഓഫീസിലേക്ക് പോയി.
സ്പീക്കറുടെ മുഖം മറച്ച് പ്രതിപക്ഷം ബാനറുകള്‍ ഉയര്‍ത്തിയത് ശരിയായില്ലെന്നും വീണ്ടും ആവര്‍ത്തികരുതെന്നും സ്പീക്കര്‍ താക്കീത് നല്‍കി. 

ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പുറത്ത് വലിയ പ്രതിഷേധം നടക്കുകയാണ്. അതിന്റെ പ്രതിഫലനങ്ങള്‍ സഭയിലുമുണ്ടാകും. ഈ സാഹചര്യത്തില്‍ സ്പീക്കറുടെ താക്കീത് ഖേദകരമാണെന്ന് ചെന്നിത്തല പറഞ്ഞു
സംഭവത്തെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Leave A Reply