Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , , » കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ട സാഹചര്യമില്ലെന്ന് സിദ്ധരാമയ്യ

കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ട സാഹചര്യമില്ലെന്ന് സിദ്ധരാമയ്യ

Written By Muhimmath News on Thursday, 22 February 2018 | 11:40

ബംഗലൂരു: കര്‍ണാടകയില്‍ പോപ്പുലര്‍ഫണ്ടിനെ നിരോധിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മാധ്യമങ്ങളോടാണ് സംഘടനയുടെ നിരോധനം സംബന്ധിച്ച് സിദ്ധരാമയ്യ നിലപാടറിയിച്ചത്.

കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ഉത്തരവിട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.

പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ രഹസ്യമായി സിറിയയിലേക്ക് കടന്നിട്ടുള്ളതായും ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി പ്രവര്‍ത്തിക്കുന്നതായും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്തിയെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധനത്തിനുള്ള തീരുമാനമെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

അതേ സമയം തങ്ങളെ നിരോധിക്കാനുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയമായ വേട്ടയാടലിന്റെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് പ്രതികരിച്ചിരുന്നു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved