Latest News :
...
Home » , » എസ് എം എ ജില്ലാ സിജി കോണ്‍ഫറന്‍സ് ശനിയാഴ്ച

എസ് എം എ ജില്ലാ സിജി കോണ്‍ഫറന്‍സ് ശനിയാഴ്ച

Written By Muhimmath News on Friday, 16 February 2018 | 11:12

കാസര്‍കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സിജി കോണ്‍ഫറന്‍സ് ശനിയാഴ്ച രാവിലെ 9.30ന് ജില്ലാ സുന്നി സെന്ററില്‍ നടക്കും.

സംസ്ഥാന കമ്മിറ്റി നടപ്പില്‍ വരുത്തുന്ന സോഷ്യല്‍ ഓഡിറ്റ് പ്രക്രിയയുടെ ജില്ലയിലെ സംഘാടനത്തിനുവേണ്ടി രൂപീകരിച്ച ക്രിയേറ്റീവ് ഗ്രൂപ്പിനുള്ള ട്രെയിനിംഗ് കോണ്‍ഫറന്‍സില്‍ നടക്കും.
തിരഞ്ഞെടുക്കപ്പെട്ട സിജി അംഗങ്ങള്‍ക്കുപുറമെ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും റീജ്യനല്‍ മേഖലാ ഭാരവാഹികളുമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടത്.
ജില്ലാ പ്രസിഡന്റ് ഹുസൈന്‍ സഅദി കെ സി റോഡ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രതിനിധികളായ മര്‍കസ് നോളജ് സിറ്റി സി ഇ ഒ. ഇ.വി. അബ്ദുര്‍റഹ്മാന്‍, അബ്ദുറശീദ്  സഖാഫി പത്തപ്പിരിയം എന്നിവര്‍ കോച്ചിംഗിന് നേതൃത്വം നല്‍കും. ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അശ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved