Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page
കോഴിക്കോട്: കെഎസ്ഇബി ഉപഭോക്തൃ സൗഹൃദ സ്മാര്‍ട്ട് മീറ്ററുകളിലേക്ക്. അടുത്ത വര്‍ഷം പദ്ധതി സംസ്ഥാനത്തെ 43 നഗരപ്രദേശങ്ങളില്‍ നടപ്പാക്കും. അഞ്ചുലക്ഷം സ്മാര്‍ട്ട് മീറ്ററുകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക.

ഇരുനൂറുകോടിയിലേറെയാണ് പദ്ധതിച്ചെലവ്. വൈദ്യുതി പ്രസരണ വിതരണ മേഖലകളാകെ കൂടുതല്‍ സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായാണിത്. രാജ്യത്ത് എല്ലാത്തരം ഉപയോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്ററുകള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രനിര്‍ദേശമുണ്ട്. ഇതിനെ തുടര്‍ന്നാണ് കെഎസ്ഇബി നടപടികള്‍ക്ക് തുടക്കമിട്ടത്.

ഓരോ ഉപയോക്താക്കളുടെയും വൈദ്യുതി ഉപയോഗം അപ്പപ്പോള്‍ വൈദ്യുതി ബോര്‍ഡിന് ഇതുമൂലം അറിയാനാകും. വൈദ്യുതി മോഷണം പൂര്‍ണമായും തടയാനും കഴിയും. മീറ്റര്‍ റീഡിങ്ങിന് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തേണ്ടതുമില്ല. ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പു വഴി അതത് സമയത്തെ ഉപയോഗം കൃത്യമായി അറിയാനും കഴിയും. വൈദ്യുതി ബില്ലും ഇത് വഴി ലഭിക്കും. പടിപടിയായി സംസ്ഥാനത്ത് സ്മാര്‍ട്ട് മീറ്റര്‍ വ്യാപകമാക്കും.

ഏതൊക്കെ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കേണ്ടതെന്ന് കെഎസ്ഇബി നിശ്ചയിച്ചു കഴിഞ്ഞു. ടെന്‍ഡര്‍ നടപടികളിലേക്ക് ബോര്‍ഡ് നീങ്ങുകയാണ്.

അതിനിടെ തങ്ങള്‍ പ്രീപെയ്ഡ് മീറ്ററുകള്‍ സ്ഥാപിക്കാന്‍ പോകുന്നെന്നും സ്ഥാപിച്ചുതുടങ്ങി എന്നും മറ്റും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെഎസ്ഇബി അറിയിച്ചു.

Leave A Reply