Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » ശൈഖ് രിഫാഈ അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

ശൈഖ് രിഫാഈ അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

Written By Muhimmath News on Wednesday, 14 February 2018 | 21:06



പട്‌ള: മശ്രിഖുല്‍ ഉലും കാമ്പസില്‍ എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ സംഘടിപ്പിച്ച ശൈഖ് രിഫാഈ അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഉജ്വല പരിസമാപ്തി.

ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് യാസീന്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ഹാരിസ് ഫാളിലി ചിത്താരി ഉദ്ഘാടനം ചെയ്തു. കബീര്‍ ഹിമമി ഗോളിയടുക്ക അനുസ്മരണ പ്രഭാഷണം നടത്തി. അശ്രഫ് സഖാഫി ശേണി മാല ആലാപനം നടത്തി.

ശംസീര്‍ സൈനി, അശ്‌റഫ് സഖാഫി ഉളുവാര്‍,സിദ്ധീഖ് സഖാഫി ചെക്ക് പേസ്റ്റ്, സത്താര്‍ പട്‌ല,സി എച് മുഹമ്മദ് കുഞ്ഞി, സി കെ മുഹമ്മദ്, ബാപിഞ്ഞി കറോടി, എം എസ് ഷാഫി, പി പി ഹാരിസ്, ഷാഫി മജല്‍, ഫയാസ് സി കെ, സംബന്ധിച്ചു.

സുബൈര്‍ ബാഡൂര്‍ സ്വാഗതവും ഇര്‍ഷാദ് കുമ്പോല്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved