ബദിയഡുക്ക: നേത്യ പാടവം ഉയര്‍ത്തുന്നതിനും സംഘടനയുടെ കര്‍മ്മ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന്റെ രീതികള്‍ പരിചയപ്പെടുത്തുത്താനും എസ്എസ്എഫ് ബദിയഡുക്ക ഡിവിഷന് കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേസ് സമ്മിറ്റിന് വ്യാഴായ്ച പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം ക്യാമ്പസില്‍ തുടക്കമാവും.
എട്ട് സെക്ടറില്‍ നിന്നുള്ള ഭാരവാഹികള്‍ പ്രതിനിധികളായുളള ക്യാമ്പില്‍ പ്രബോദകന്‍, വര്‍ക്ക്ഷോപ്പ്, ഓര്‍ഗനൈസിങ്ങ്, ആസ്വാദനം, കര്‍മ്മ രംഗത്തേക്ക്, വിചാരണ, ഖുര്‍ആന്‍ വെളിച്ചം തുടങ്ങിയ വിത്യസ്ത സെഷനുകളില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍, അബ്ദു റസ്സാഖ് സഖാഫി കോട്ടക്കുന്ന്, കെ.എം കളത്തൂര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, അബ്ദു റഹ്മാന് സഖാഫി പൂത്തപ്പലം, ഹസൈനാര്‍ മിസ്ബാഹി പരപ്പ, കരീം ഈഹരി ഗാളിമുഖ നേതൃത്വം നല്‍കും.
സയ്യിദ് ജലാലുദ്ധീന്‍ കാമില്‍ സഖാഫി പ്രാരംഭ പ്രാര്‍ത്ഥന നടത്തും.കബീര്‍ ഹിമമി സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ബഷീര്‍ സഖാഫി കൊല്യം ഉദ്ഘാടനം ചെയ്യും. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും.
റഹീം സഅദി പരപ്പ, മജീദ് ഫാളിലി കുണ്ടാര്‍, ഉമൈര്‍ ഹിമമി സഖാഫി ദേലംപാടി, ഹുസൈന് കൊമ്പോട്, ഹാരിസ് സഖാഫി കൊമ്പോട് ,അസ്ലം അഡൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വെള്ളിയാഴ്ച രാവിലെ ലീഡേസ് സമ്മിറ്റ് സമാപിക്കും. ഫൈസല്‍ സൈനി സഖാഫി പെരഡാല സ്വാഗതവും റസൂദ് നെക്രാജെ നന്ദിയും പറയും.