Latest News :
...
Home » , » മഞ്ചേശ്വരം ഡിവിഷന്‍ ഫോകസ്‌യൂ ക്യാമ്പ് 17ന്

മഞ്ചേശ്വരം ഡിവിഷന്‍ ഫോകസ്‌യൂ ക്യാമ്പ് 17ന്

Written By Muhimmath News on Thursday, 15 February 2018 | 19:05



മഞ്ചേശ്വരം: സംഘ ശാക്തീകരണവും പദ്ധതി നടത്തിപ്പിലെ രീതികള്‍ പരിചയപ്പെടുത്താനും സെക്ടര്‍ നേതാക്കളെ പങ്കെടുപ്പിച്ച് എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫോകസ്‌യൂ ഡിവിഷന്‍ ക്യാമ്പിന് ഫെബ്രുവരി 17 ന് ഗുവദപടുപ്പ് അല്‍ ബിഷാറയില്‍ തുടക്കമാവും.


പത്ത് സെക്ടറുകളില്‍ നിന്നും ഭാരവാഹികള്‍ പ്രധിനിധികളാവുന്ന ക്യാമ്പ് ഡിവിഷന്‍ പ്രസിഡന്റ് നിയാസ് സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേശ്വരം സോണ്‍ പ്രസിഡന്റ് മൂസല്‍ മദനി തലക്കി ഉദ്ഘാടനം ചെയ്യും. പ്രബോധകന്‍, ഓര്‍ഗനൈസിംഗ്, ആസ്വാദനം, ഖുര്‍ആന്‍ വെളിച്ചം, വര്‍ക്ക് ഷോപ്പ്, വിചാരണ,കര്‍മ രംഗത്തേക്ക് തുടങ്ങിയ സെഷനുകള്‍ക്ക് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍,അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, സ്വാദിഖ് ആവളം,കെ എം കളത്തൂര്‍,അബ്ദുല്‍ റഹ്മാന്‍ എരോല്‍ നേതൃത്വം നല്‍കും.


ചര്‍ച്ചകള്‍ക്ക് മജീദ് സഅദി സുബൈകട്ടെ , സ്വദഖ ഹിമമി, ഖലീല്‍ മദനി ആവളം, സംജാദ് സകരിയ, മുദ്ദസിര്‍ മഞ്ചേശ്വരം, അബ്ദുല്‍ ബാരി സഖാഫി, നാസര്‍ പൊസൊട്ട്, ഖലീല്‍ സഖാഫി ചിന്നമുഗര്‍, ബദ്‌റുല്‍ മുനീര്‍ അട്ടഗോളി, സകരിയ ബോള്‍മാര്‍, നാസര്‍ ഗുവദപടുപ്പ് നേതൃത്വം നല്‍കും. ഡിവിഷന്‍ ജനറല്‍ സെക്രട്ടറി നംഷാദ് ബേക്കൂര്‍ സ്വാഗതവും ഫൈസല്‍ ആവളം നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved