Latest News :
...
Home » , » ഹൈസം ഹയര്‍ എജ്യുക്കേഷന്‍ സെമിനാര്‍ 18ന്

ഹൈസം ഹയര്‍ എജ്യുക്കേഷന്‍ സെമിനാര്‍ 18ന്

Written By Muhimmath News on Saturday, 17 February 2018 | 19:55


കാസറഗോഡ്: വിസ്ഡം എജ്യുക്കേഷന്‍ ഒഫ് ഇന്ത്യ (വെഫി) സംഘടിപ്പിക്കുന്ന ഹൈസം ഹയര്‍ എജ്യുക്കേഷന്‍ സെമിനാര്‍ ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഹോട്ടല്‍ സിറ്റി ടവറില്‍ നടക്കും.
ഹയര്‍ സെക്കന്ററി ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സെമിനാര്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന്റെ ജാലകം തുറന്ന് കൊടുക്കുന്ന വേദിയാകും.

പ്രത്തേക രജിസ്‌ട്രേഷന്‍ വഴി തിരഞ്ഞടുത്ത വിദ്യാര്‍ത്ഥികളാണ്  സംബന്ധിക്കുന്നത്. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അദ്യക്ഷത വഹിക്കും

ക്ലാസിന് പ്രമുഖ ട്രൈനര്‍ ജമാല്‍ മളിക്കുന്ന് നേതൃത്വം നല്‍കും
സ്വാദിഖ് ആവളം, ഹാരിസ് ഹിമമി സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, അസീസ് സഖാഫി, അബ്ദുല്‍ റഹിമാന്‍ എരോല്‍, ശക്കീര്‍ പെട്ടിക്കുണ്ട്, ഷിഹാബ് പാണത്തൂര്‍, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, കെ.എം.കളത്തൂര്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved