Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , , , » സമാശ്വാസം ചൊരിഞ്ഞ് കാസര്‍കോട് ജില്ലയിലെ സുന്നി നേതാക്കള്‍ എടയന്നൂരില്‍ ശുഐബിന്റെ വീട്ടിലെത്തി

സമാശ്വാസം ചൊരിഞ്ഞ് കാസര്‍കോട് ജില്ലയിലെ സുന്നി നേതാക്കള്‍ എടയന്നൂരില്‍ ശുഐബിന്റെ വീട്ടിലെത്തി

Written By Muhimmath News on Thursday, 15 February 2018 | 20:03


കാസര്‍കോട്: കഴിഞ്ഞ ദിവസം കണ്ണൂര്‍ എടയന്നൂരില്‍ അക്രമികളുടെ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ ശുഐബിന്റെ വീട്ടില്‍ കുടുംബത്തെ സമാശ്വസിപ്പിക്കാന്‍ കാസര്‍കോട് ജില്ലയില്‍ നിന്നും സുന്നി നേതാക്കളെത്തി.

എസ്.വൈ.എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ എടയന്നൂരിലെ ശുഐബിന്റെ വീട്ടിലെത്തിയ നേതാക്കള്‍ ശുഐബിന്റെ പിതാവ് മുഹമ്മദിനെയും മറ്റു കുടുംബങ്ങളെയും ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

കേരള മുസിലം ജമാഅത്ത് സംസ്ഥാന കമ്മറ്റിയംഗം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ സാന്ത്വനം ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി, ഉദുമ സോണ്‍ പ്രസിഡന്റ് അഹ്മദ് മൗലവി കുണിയ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.


കഴിഞ്ഞ ദിവസം കാസര്‍കോട് ചേര്‍ന്ന ജില്ലാ എസ് വൈ എസ് ക്യാബിനറ്റ് യോഗം എടയന്നൂരിലെ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അരുംകൊല രാഷ്ട്രീയം അവസാനിപ്പിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved