Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » , , » സുന്നി വോയ്‌സ് ഫണ്ട് സമാഹരണ സംസ്ഥാന സംഗമം 13ന് കാസര്‍കോട്ട്

സുന്നി വോയ്‌സ് ഫണ്ട് സമാഹരണ സംസ്ഥാന സംഗമം 13ന് കാസര്‍കോട്ട്

Written By Muhimmath News on Sunday, 11 February 2018 | 18:40

കാസര്‍കോട്: എസ് വൈ എസ് മുഖ പത്രമായ സുന്നി വോയ്‌സ് പ്രചാരണ ക്യാമ്പയിന്‍ ജില്ലയില്‍ സമാപിച്ചു. യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച വരിസംഖ്യ സോണ്‍ സര്‍ക്കിള്‍ നേതാക്കളില്‍ നിന്ന് നാളെ സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും. ബശീര്‍ പറവണ്ണൂര്‍, ഇബ്രാഹീം മാസ്റ്റര്‍ കണ്ണൂര്‍ എന്നിവരാണ് ജില്ലയിലെത്തുന്ന സംസ്ഥാന പ്രതിനിധികള്‍. 
    
ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30വരെയാണ് നേതാക്കള്‍ ജില്ലാ ഓഫീസില്‍ ക്യാമ്പ് ചെയ്യുന്നത്. മഞ്ചേശ്വരം, ഉപ്പള കുമ്പള, ബദിയടുക്ക, മുള്ളേരിയ, കാസര്‍കോട് സോണ്‍ പ്രതിനിധികള്‍ ഉച്ചക്ക് മുമ്പായും മറ്റു ആറ് സോണ്‍ പ്രതിനിധികള്‍ ഉച്ചക്കു ശേഷവുമാണ് വരിസംഖ്യയുമായി ഓഫീസിലെത്തേണ്ടത്. 
    
പുതിയ വരിക്കാര്‍ക്ക് ലക്കം അയച്ചു തുടങ്ങേണ്ടതിനാല്‍ ചൊവ്വാഴ്ച തന്നെ മുഴുവന്‍ ഫണ്ടും കൈമാറണമെന്ന് ജില്ലാ ദഅ്‌വാകാര്യ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ അറിയിച്ചു. യൂണിറ്റുകളില്‍ തിങ്കളാഴ്ച വൈകിട്ടോടെ സമാഹരണം പൂര്‍ത്തിയാക്കും. 
  
ക്യാമ്പയിന്‍ സമാപിച്ചപ്പോള്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് ഉപ്പള, മുള്ളേരിയ, ബദിയടുക്ക സോണുകള്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തി. തൃക്കരിപ്പൂരും കുമ്പളയുമാണ് നാലും അഞ്ചും സ്ഥാനത്ത്. 

സര്‍ക്കിളുകളില്‍ ഏറ്റവും കൂടുതല്‍ വരിക്കരെ ചേര്‍ത്തത് ബദിയടുക്കയാണ്. ഉപ്പളയിലെ ബന്തിയോടും പൈവളികെയും രണ്ടും മൂന്നും സ്ഥാനത്തെത്തി. 

ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത യൂണിറ്റ് ഉപ്പള സോണിലെ കുബണൂരാണ്. ബദിയടുക്കയിലെ ബീജന്തടുക്ക, കന്യപ്പാടി യൂണിറ്റുകള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. 
  
ഉപ്പള, ബദിയടുക്ക, കാസര്‍കോട്, മുള്ളേരിയ, ബേഡകം എന്നീ സോണുകളിലെ എല്ലാ യൂണിറ്റുകളും പ്രതികരിച്ചു. കുമ്പളയും മഞ്ചേശ്വരവും നൂറ്  ശതമാനത്തിനടുത്തെത്തി. 
ക്യാമ്പയിനില്‍ പങ്കാളികളായ എല്ലാ പ്രവര്‍ത്തകരെയും ജില്ലാ എസ് വൈ എസ് ദഅ്‌വാസമിതി അഭിനന്ദിച്ചു  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved