Latest News :
...
Home » , , » ജില്ലാ സുന്നി സംയുക്ത ക്യാബിനറ്റ് സംഗമം ബുധനാഴ്ച ചെമ്മനാട് സെന്ററില്‍

ജില്ലാ സുന്നി സംയുക്ത ക്യാബിനറ്റ് സംഗമം ബുധനാഴ്ച ചെമ്മനാട് സെന്ററില്‍

Written By Muhimmath News on Monday, 19 February 2018 | 19:15


കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ സുന്നി സംഘടനകളുടെയും സംയുക്ത ക്യാബിനറ്റ് സംഗമം ബുധനാവ്ച ഉച്ചക്ക് 12.30ന് ചെമനാട് ലേസ്യത്ത് താജുല്‍ ഉലമ സെന്ററില്‍  നടക്കും.  

   
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും.

    
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍  പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.  കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍ വിഷയാവതരണം നടത്തും.

   
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കെ പി ഹുസൈന്‍ സഅദി, എന്‍ പി മുഹമ്മദ്  സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, ജമാല്‍ സഖാഫി ആദൂര്‍, സ്വാദിഖ് ആവളം തുടങ്ങിയവര്‍ പ്രസംഗിക്കും.

      
കേരള മുസ്ലിം ജമാഅത്ത് നടപ്പിലാക്കുന്ന മിഷന്‍ 25 ഭാഗമായുള്ള വിവിധ കര്‍മ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. തിരുവനന്തപുരം ആസ്ഥാന മന്ദിരവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്രയുടെ വിവരം കൈമാറും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved