Latest News :
...
Home » , , , , » 'വേദനിക്കുന്നവര്‍ക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങള്‍' തെരുവിന്റെ മക്കള്‍ക്ക് ആശ്വാസവുമായി എസ് വൈ എസ് പൊതിച്ചോര്‍ വിതരണം ശ്രദ്ധേയമായി

'വേദനിക്കുന്നവര്‍ക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങള്‍' തെരുവിന്റെ മക്കള്‍ക്ക് ആശ്വാസവുമായി എസ് വൈ എസ് പൊതിച്ചോര്‍ വിതരണം ശ്രദ്ധേയമായി

Written By Muhimmath News on Sunday, 4 February 2018 | 20:43



കുമ്പള: 'വേദനിക്കുന്നവര്‍ക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങളെന്ന' പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി ആചരിക്കുന്ന സ്വാന്തനവാരത്തിന്റെ ഭാഗമായി കുമ്പള സോണ്‍ കമ്മിറ്റി തെരുവിന്റെ മക്കള്‍ക്ക് ആശ്വാസവുമായി സംഘടിപ്പിച്ച പൊതിച്ചോര്‍ വിതരണം ശ്രദ്ധേയമായി

ഭിക്ഷാടന മാഫിയക്കെതിരെ സമൂഹം ഉണര്‍ന്നിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ഒരു നേരത്തെ അന്നം പോലും ലഭിക്കാതെ റോഡിനുവക്കില്‍ അന്തിയുറങ്ങുന്ന അശരണര്‍ക്കായിരുന്നു പൊതിച്ചോര്‍ വിതരണം ചെയ്തത്

കുമ്പള സോണ്‍ ഉദ്ഘാടനം സീതാംഗോളിയില്‍ വെച്ച് നിര്‍വ്വഹിച്ചു. സോണ്‍ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍, സംഘടനാ സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, ക്ഷേമകാര്യ സെക്രട്ടറി ലത്വീഫ് മാസ്റ്റര്‍, എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറിയേറ്റംഗം അശ്രഫ് സഖാഫി ഉളുവാര്‍ നേതൃത്വം നല്‍കി
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved