Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , » മൊഗ്രാല്‍പുത്തൂരില്‍ താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച തുടങ്ങും

മൊഗ്രാല്‍പുത്തൂരില്‍ താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച തുടങ്ങും

Written By Muhimmath News on Monday, 12 February 2018 | 10:50

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരില്‍ താജുല്‍ ഉലമനൂറുല്‍ ഉലമ അനുസ്മരണ സമ്മേളനം ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി മൊഗ്രാല്‍പുത്തൂര്‍ ബി എസ് മുഹമ്മദ നഗറില്‍ നടക്കും.

ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് കരീം ചൗക്കി പതാക ഉയര്‍ത്തും. അഞ്ചുമണിക്ക് ബുര്‍ദ, ഖവാലി, നഅ്‌തേ ശരീഫ്. ഏഴുമണിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ പ്രാര്‍ഥനയോടെ ഉദ്ഘാടനവേദിക്ക് തുടക്കമാവും. പയ്യക്കി മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ സമാപന പ്രാര്‍ഥന നിര്‍വഹിക്കം. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം മുഖ്യാതിഥിയായിരിക്കും. ബാദ്ഷാ സഖാഫി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. 


ബുധനാഴ്ച വൈകിട്ട് അഞ്ചിന് മൗലീദ് സദസും മഹ്‌ളറത്തുല്‍ ബദ്‌രിയ്യയും. ഹാജി എന്‍ എം ഉസ്മാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. മൗലീദ് സദസിന് സുലൈമാന്‍ സഖാഫി ദേശാംകുളം, മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ഥികളും നേതൃത്വം നല്‍കും.
രാത്രി ഏഴിന് നടക്കുന്ന മതപ്രഭാഷണ പരിപാടി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ അത്വാവുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഖാജാ മുഹ്‌യിദ്ദീന്‍ സഖാഫി കരന്‍ഫുളി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved