Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍പുത്തൂര്‍: താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം എ ഉസ്താദ് ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് എസ് വൈ എസ്, എസ് എസ് എഫ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിനു പതാക ഉയര്‍ന്നു. രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ കരീം കടവത്ത് പതാക ഉയര്‍ത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ സഖാഫി ദേശാങ്കളും, തുടങ്ങി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.

അഞ്ചുമണിക്ക് ബുര്‍ദ, ഖവാലി, നഅ്‌തേ ശരീഫ്. ഏഴുമണിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ പ്രാര്‍ഥനയോടെ ഉദ്ഘാടനവേദിക്ക് തുടക്കമാവും. പയ്യക്കി മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ സമാപന പ്രാര്‍ഥന നിര്‍വഹിക്കം. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം മുഖ്യാതിഥിയായിരിക്കും. ബാദ്ഷാ സഖാഫി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

ബുധനാഴ്ച വൈകിട്ട് അഞ്ചിന് മൗലീദ് സദസും മഹ്‌ളറത്തുല്‍ ബദ്‌രിയ്യയും. ഹാജി എന്‍ എം ഉസ്മാന്‍ മുസ്‌ലിയാര്‍, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് നേതൃത്വം നല്‍കും. മൗലീദ് സദസിന് സുലൈമാന്‍ സഖാഫി ദേശാംകുളം, മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ഥികളും നേതൃത്വം നല്‍കും.

രാത്രി ഏഴിന് നടക്കുന്ന മതപ്രഭാഷണ പരിപാടി എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ അത്വാവുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്  പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.  

Leave A Reply