Latest News :
Home » , » മൊഗ്രാല്‍ പുത്തൂരില്‍ താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണ സമ്മേളനത്തിന് പ്രൗഡ സമാപനം

മൊഗ്രാല്‍ പുത്തൂരില്‍ താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണ സമ്മേളനത്തിന് പ്രൗഡ സമാപനം

Written By Muhimmath News on Thursday, 15 February 2018 | 10:56

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരില്‍ എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച താജുല്‍ ഉലമ -നൂറുല്‍ ഉലമ അനുസ്മരണ സമ്മേളനത്തിന് പ്രൗഡ സമാപനം. 

രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ നിരവധി പ്ണ്ഡിത സാദാത്തുക്കളും പ്രമുഖ വ്യക്തിത്വങ്ങളും സബന്ധിച്ചു.
ബുധനാഴ്ച നടന്ന സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ് അത്വാവുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. മൗലീദ് മജ്‌ലിസിനും മഹ്‌ളറത്തുല്‍ ബദ് രിയ്യക്കും എന്‍. എം ഉസ്മാന്‍ മുസ്ലിയാര്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് നേതൃത്വം നല്‍കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved