Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളിലേക്ക് ബസ്സ് അനുവദിക്കണം എസ്.വൈ.എസ്

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളിലേക്ക് ബസ്സ് അനുവദിക്കണം എസ്.വൈ.എസ്

Written By Muhimmath News on Tuesday, 27 February 2018 | 21:23



മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ദേശാംകുളം, കമ്പാര്‍, പെരിയടുക്ക, കോട്ടക്കുന്ന്, മജല്‍, ബള്ളൂര്‍, ബ്ലാര്‍ക്കോട്, ചേരങ്കൈ ,ബദര്‍ നഗര്‍ തുടങ്ങിയ ഗ്രാമ പ്രദേശങ്ങളില്‍ ഹൈസ്‌കൂള്‍ പഠനത്തിന് ഏക ആശ്രയമായ മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെകണ്ടറി
 സ്‌കൂളിന് ബസ്സ് അനുവദിക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണമെന്ന് എസ് വൈസ് എസ്  മൊഗ്രാല്‍പുത്തൂര്‍ സര്‍ക്കിള്‍ വാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു.

നിലവില്‍ കിലോമീറ്ററുകളോളം നടന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ മഴ കാലത്ത് നനഞ്ഞും, വേനല്‍കാലത്ത് ശക്തമായ ചൂടേറ്റുമാണ് രാവിലെ തന്നെ ക്ലാസില്‍ എത്തുന്നത് അത് വിദ്യാര്‍ത്ഥികളില്‍ മാനസികശാരീരിക തളര്‍ച്ച ഉണ്ടാക്കുന്നു.
സ്വാകാര്യ വാടക വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ തന്നെ വാഹനത്തില്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചാണ് എത്തിക്കുന്നത് അതിന് ഭീമമായ ഫീസും ഈടാക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് എം.പി, എം.എല്‍.എ, സ്ഥലം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു.

കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രിസിഡന്റ്‌റ് എ.കെ കമ്പാര്‍ അധ്യക്ഷത വഹിച്ചു സോണ്‍ വൈസ് പ്രിസിഡന്റ്റ് സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ ജനറല്‍ സെക്രട്ടറി ഹുസൈന്‍ മുട്ടത്തൊടി കൗണ്‍സില്‍ നടപടികള്‍ നിയന്ത്രിച്ചു. സഈദ് സഅദി കോട്ടക്കുന്ന്, മുഹമ്മദ് തമീം അഹ്‌സനി, ത്വാഹിര്‍ ഹാജി ത്വൈബ, ഹസൈനാര്‍ ചൗക്കി, ബഷീര്‍ മിസ്ബാഹി, ഔഫ് ദേശാംകുളം, അബ്ദുല്ല മല്ലം അബ്ബാസ് കുഞ്ചാര്‍, ഇബ്രാഹിം തവക്കല്‍ സംബന്ധിച്ചു.

ഒഴിവ് വന്ന ഭാരവാഹി സ്ഥാനത്തെക്ക് ഹകീം സഖാഫി മജല്‍ വൈസ് പ്രസിഡന്റ്റായും മൊയ്തു ചൗക്കി, റഫീഖ് ഹാജി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞടുത്തു. ജനറല്‍ സെക്രട്ടറി അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും ഹകീം സഖാഫി മജല്‍ നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved